‘നേർവഴി’ ബാലസഭ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

പയ്യോളി: തിക്കോടി പഞ്ചായത്തും കുടുംബശ്രീ മോഡൽ സിഡിഎസും ചേർന്ന് സംഘടിപ്പിച്ച ‘നേർവഴി’ ബാലസഭ ദ്വിദിന സഹവാസ ക്യാമ്പ് പുറക്കാട് സൗത്ത് എൽപി സ്കൂളിൽ നടന്നു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ക്യാമ്പ് അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ പങ്കെടുത്ത മധുരം ബാലസഭാംഗം ഉമ്മു ഹബീബ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ ആർ വിശ്വൻ ഉമ്മു ഹബീബയെ ആദരിച്ചു.

ബിനു കാരോളി, വിബിത ബൈജു ആർ പി ഷിംജിത്ത്, സബിഷ, ആർ പി അമയഷാജി, ദീപ കാരാപ്പള്ളി എന്നിവർ സംസാരിച്ചു. പി കെ പുഷ്പ സ്വാഗതം പറഞ്ഞു. റിസോഴ്സ് പേഴ്സൺമാരായ രാജീവൻ പുളിയഞ്ചേരി, അനിൽ, സന്തോഷ് പുറക്കാട്, രാജേഷ് കരിമ്പനപ്പാലം, സുനിൽ, റഷീദ് കായണ്ണ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

