KOYILANDY DIARY

The Perfect News Portal

ബാബറി മസ്‌ജിദ്‌ തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്നും വെട്ടിമാറ്റി എൻസിആർടി

ന്യൂഡൽഹി: ബാബറി മസ്‌ജിദ്‌ തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് വെട്ടിമാറ്റി എൻസിആർടി. പകരം രാമക്ഷേത്ര നിർമാണമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ് ടു ക്ലാസിലെ പൊളിറ്റിക്കൽ സയൻസിന്റെ പാഠപുസ്തകത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

7 മുതൽ 12 വരെയുള്ള ക്ലാസുകളിലെ ചരിത്രം, സോഷേ്യാളജി പുസ്തകങ്ങളിലാണ് വെട്ടിമാറ്റലും കൂട്ടിചേർക്കലുകളും നടത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എൻസിആർടി ഔദ്യോഗികമായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേൻ) യ്ക്ക് കീഴിലുള്ള സ്കൂളുകളിലാണ് ഈ പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നത്.

 

ഹിന്ദുത്വ രാഷ്ട്രീയം, ന്യൂനപക്ഷങ്ങൾ എന്നിവയെ കുറിച്ചുള്ള ചില പരാമർശങ്ങളും എൻസിആർടി നീക്കം ചെയ്‌തിട്ടുണ്ട്. പാഠപുസ്തകത്തിൽ 8-ാം അധ്യായത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങൾ എന്ന ഭാഗത്തിന്റെ കീഴിൽ, അയോധ്യ തകർച്ചയെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗം ഒഴിവാക്കി. 

Advertisements