NCC ദിനാചരണ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി> നഗരസഭയുടേയും, താലൂക്കാശുപത്രിയുടേയും സഹകരണത്തോടുകൂടി NCC കേഡറ്റുകൾ ശുചീകരണ പ്രവർത്തനം നടത്തി. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്റെിംഗ് കമ്മറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. SNDP കോളേജ്, GVHSS ബോയ്‌സ് സ്‌ക്കൂൾ, പൊയിൽക്കാവ് സ്‌ക്കൂൾ, തിരുവങ്ങൂർ സ്‌ക്കൂളിലെ NCC കേഡറ്റുകൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. മനുമാസ്റ്റർ, ഹെഡ്‌നഴ്‌സ് പ്രേമകുമാരി തുടങ്ങിയവർ സംസാരിച്ചു. ജിനേഷ് മാസ്റ്റർ സ്വാഗതവും, ജെ.എച്ച്.ഐ. എം.പി സുനിൽ നന്ദിയും പറഞ്ഞു.
