KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കൻണ്ടറി സ്കൂളിൽ ലോക കൊതുകു ദിനം ആചരിച്ചു

കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കൻണ്ടറി സ്കൂളിൽ ലോക കൊതുകു ദിനം ആചരിച്ചു. കരുതിയിരിക്കാം ഈ അപകടകാരിയെ.. കൊതുകുജന്യ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു കൊതുകുദിനം എത്തിച്ചേർന്നത്. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിൻ്റെ ഭാഗമായി നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കൻണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ നോട്ടീസ് വിതരണവും ബോധവൽക്കരണം നടത്തുകയും ചെയ്തു. 
പെൺ കൊതുകുകൾ മനുഷ്യർക്കിടയിൽ മലേറിയ പകർത്തുന്നുവെന്ന് 1897 ൽ ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസ് കണ്ടെത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ദിനാചരണം. കൊതുകുവഴി പകരുന്ന രോഗങ്ങള്‍ക്കെതിരെ പോരാടുവാന്‍ ജനങ്ങളെ സജ്ജമാക്കുക, കൊതുക് നിയന്ത്രണ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നിവയൊക്കെയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഗൈഡ്സ് യൂണിറ്റ് അംഗം ദേവനന്ദ പി പി, ഭാവന ബാലകൃഷ്ണൻ, അർച്ചന പി എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Share news