KOYILANDY DIARY.COM

The Perfect News Portal

രാഷ്ട്ര ബോധമുള്ള വിദ്യാർത്ഥികൾ വളർന്നു വരണം

കൊയിലാണ്ടി: ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ റിപ്പബ്ലിക് ദിനാഘോഷം വിപുല പരിപാടികളോടെ ആഘോഷിച്ചു. ഭാരതീയ പുർവ്വ സൈനിക് സേവാ പരിഷത്ത് മുൻ അഖിലേന്ത്യാ സിക്രട്ടറി മുരളിധര ഗോപാൽ ദേശീയപതാക ഉയർത്തി.
.
.
വിദ്യാലയ പ്രസിഡണ്ട് അനിൽ അരങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പുനത്തിൽ രാഘവൻ നായർ, വിനോദ് ചെങ്ങോട്ടുകാവ്, ഷമീർ വി.കെ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.കെ മുരളി സ്വാഗതം പറഞ്ഞ ചടങ്ങിൽ സിക്രട്ടറി ടി.എം രവീന്ദ്രൻ നന്ദി പറഞ്ഞു. പൂർവ്വ സൈനിക് സേവാപരിഷത്ത് പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. സ്ക്കൂൾ വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. പായസവി തരണവും നടത്തി.
Share news