ദേശീയ സയൻസ് കോൺഗ്രസ് അന്ധവിശ്വാസത്തിൻ്റെ കോൺഗ്രസായി മാറി; മുഖ്യമന്ത്രി

ദേശീയ സയൻസ് കോൺഗ്രസ് അന്ധവിശ്വാസത്തിൻ്റെ കോൺഗ്രസായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രവും സാങ്കേതിക വിദ്യയും മനുഷ്യ ജീവിതത്തിൽ നിന്നും വേറിട്ട് നിൽക്കുന്നതല്ല. അന്ധവിശ്വാസത്തിൻ്റെ പ്രചരണമാണ് ഏറ്റെടുക്കേണ്ടത് എന്ന രാഷ്ട്രീയ പ്രചരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അന്ധവിശ്വാസത്തിൻ്റെ പ്രചരണമാണ് ഏറ്റെടുക്കേണ്ടത് എന്ന രാഷ്ട്രീയ പ്രചരണമുണ്ട്. അതിനല്ല സാങ്കേതിക വൈഞ്ജാനിക സമൂഹം സൃഷ്ടിക്കുന്നതിനാണ് മേൽകൈ നൽകേണ്ടത്. ശാസ്ത്രത്തിൻ്റെ പിന്നോട്ട് പോക്കും അന്തവിശ്വാസത്തിൻ്റെ മുന്നോട്ട് വരവും ഉണ്ട്. ഇത് ആശങ്ക ഉളവാക്കുന്നത്. സാങ്കേതിക പരിഞ്ജാനമുള്ളവർ അന്ധവിശ്വാസത്തിൻ്റെ പ്രചാരകർ ആകുന്നു. ഇത് അപകടകരമായ സാഹചര്യം.

പരിഹാസ കഥാപാത്രമായി സാങ്കേതിക സ്ഥാപനങ്ങളും ബന്ധപ്പെട്ടവരും എത്തുന്നത് ദുഃഖകരം. സർക്കാരിൻ്റെ പ്രതിബദ്ധത കൊണ്ട് മാത്രം മാറ്റം കൊണ്ടുവരാൻ സാധിക്കില്ല. നവോത്ഥാന നായകർ ശക്തമായി ഇടപെട്ട് നടത്തിയാണ് മാറ്റമുണ്ടാക്കിയത്. ബോധവൽക്കരണത്തിന് വിവിധ തരത്തിലുള്ള ഇടപെടൽ ഉണ്ടാവേണ്ടതാണ്. രാജ്യത്തെ ആദ്യ ഡിജിറ്റൽ പാർക്കും, സയൻസ് പാർക്കും കേരളത്തിലാണ്. 600 കോടി മുടക്കി മൂന്ന് പാർക്കുകൾ കൂടി തുടങ്ങും ‘ – മുഖ്യമന്ത്രി.

