നടേരി മൂഴിക്ക് മീത്തൽ ശ്രീ മുതുവോട്ട് ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: നടേരി മൂഴിക്ക് മീത്തൽ ശ്രീ മുതുവോട്ട് ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കീഴാറ്റൂർ ചന്ദ്രൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ക്ഷേത്ര കാരണവർ കുറ്റ്യാപുറത്ത് അച്ചുതൻ നായർ കൊടിയേറ്റത്തിന് നേതൃത്വം നൽകി. നടപന്തൽ സമർപ്പണവും നടന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും കുടുംബാംഗങ്ങളും പങ്കെടുത്തു. എല്ലാ വർഷവും കുംഭം 25 (മാർച്ച് 9 ഞായറാഴ്ച) നാണ് ക്ഷേത്രത്തിൽ തിറയാട്ടത്തോടുകൂടിയുള്ള ഉത്സവം.
