KOYILANDY DIARY.COM

The Perfect News Portal

നടേരി കാവുംവട്ടം പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ജനുവരി 27 മുതൽ ഫെബ്രുവരി 6 വരെ

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ജനുവരി 27 മുതൽ ഫെബ്രുവരി 6 വരെ ആഘോഷിക്കും. പറേച്ചാൽ പൂരം എന്ന പേരിലാണ് ഇത്തവണ ഉത്സവം സംഘടിപ്പിച്ചത്. ജനുവരി 27ന് രാത്രി എട്ടുമണിക്ക് കോഴിക്കോട് രംഗഭാഷയുടെ നാടകം മൂക്കുത്തി. 28ന് വൈകിട്ട് മൂന്നുമണി മുതൽ അങ്കണവാടി കലോത്സവം, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ – സ്വർഗ്ഗ സന്ധ്യ.
29ന് നാടൻപാട്ടുകളും ദൃശ്യാവിഷ്കാരങ്ങളും മുപ്പതിന് സ്വരലയ സന്ധ്യ ഉരുള്ളൂർ സ്വരലയ കലാക്ഷേത്രം അവതരിപ്പിക്കുന്ന കലാപരിപാടികൾ. 31ന് ഇശൽ നിലാവ് ഒപ്പന, കോൽക്കളി തുടങ്ങിയ കലാപരിപാടികൾ. ഫെബ്രുവരി ഒന്നിന് മ്യൂസിക് ഫ്യൂഷൻ. രണ്ടിന് ആശാ സുരേഷ് ഇരിങ്ങാലക്കുടയുടെ സോപാന സംഗീതം, തിരുവാതിരക്കളി. മൂന്നിന് രാത്രി 7.30 ന് ചെണ്ടമേളം അരങ്ങേറ്റം. നാലിന് രാവിലെ എട്ടുമണിക്ക് കൊടിയേറ്റം, രാത്രി 8:30ന് മെഗാ മ്യൂസിക് നൈറ്റ്. അഞ്ചിന് ക്ഷേത്രോത്സവം. തിറകൾ, ഇളനീർ കുല വരവ്, സമൂഹസദ്യ, താലപ്പൊലി, പാണ്ടിമേളം എന്നിവ ഉണ്ടാവും. ഉത്സവത്തോടനുബന്ധിച്ച് മെഗാ കാർണിവൽ സംഘടിപ്പിച്ചിട്ടുണ്ട്.
Share news