KOYILANDY DIARY.COM

The Perfect News Portal

നരക്കോട് സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരലധി പേർക്ക് പരിക്ക്

കൊയിലാണ്ടി: സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരുക്ക്. കൊയിലാണ്ടിയിൽ നിന്ന് മേപ്പയ്യൂരിലേക്ക് പോവുകയായിരുന്ന അരീക്കൽ ബസ്സാണ് നരക്കോട് കല്ലിങ്കൽ താഴെ നിയന്ത്രണം വിട്ട് മറിഞ്ഞത്.

രാവിലെ ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്. വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. അഗ്നി രക്ഷാ സേനയും, നാട്ടുകാരും ചേർന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയുംപരിക്ക് ഗുരുതരമല്ല. 

Share news