കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നൊട്ടിച്ചിക്കണ്ടി നളിനി 70) നിര്യാതയായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നെല്യാടിക്കടവ് കെ.പി.കെ. ബസ് സ്റ്റോപ്പിനു സമീപം ഉത്രാടത്തിൽ താമസിക്കും നൊട്ടിച്ചിക്കണ്ടി നളിനി (70) നിര്യാതയായി. (സിപിഐ(എം) മുൻ പന്തലായനി സൌത്ത് ബ്രാഞ്ച് അംഗവും മഹിളാ ആസോസിയേഷൻ മേഖലാ കമ്മിറ്റി അംഗവുമായിരുന്നു) ഭർത്താവ്: പരേതനായ നൊട്ടിച്ചിക്കണ്ടി ഭരതൻ (ടെയിലർ). മക്കൾ: രതിന (സെക്രട്ടറി, വനിത കോ – ഓപറേറ്റീവ് സൊസൈറ്റി), രബിന. മരുമക്കൾ: പ്രവീൺ (വടകര), പരേതനായ വിനോദ്. ശവസംസ്ക്കാരം: വൈകീട്ട് 4.30ന് വീട്ടുവളപ്പിൽ.
