KOYILANDY DIARY

The Perfect News Portal

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദിയും സംഘപരിവാർ സംഘടനകളും ശ്രമിക്കുന്നതെന്ന് എം വി ശ്രേയാംസ്കുമാർ

കൊയിലാണ്ടി: ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദിയും സംഘപരിവാർ സംഘടനകളും ശ്രമിക്കുന്നതെന്ന് ആർ ജെ ഡി സംസ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ്കുമാർ അഭിപ്രായപ്പെട്ടു. തിരത്തെടുപ്പിൻ്റെ അവസാനഘട്ടത്തിൽ വർഗ്ഗീയത വിളിച്ചു പറയുന്ന മോദിയെയാണ് കാണാൻ കഴിഞ്ഞത്. കൊഴിലാണ്ടിയിൽ ആർ ജെ ഡി ഗ്രാമ, മുൻസിപ്പൽ, കോപ്പറേഷൻ പ്രസിഡൻ്റ് മാർക്കുള്ള ഏകദിന ശിൽപ്പശാല ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്കരൻ അദ്യക്ഷത വഹിച്ചു.
ആർ ജെ ഡി സംസ്ഥാന ഭാരവാഹികളായ സലിം മടവൂർ, എൻ കെ വത്സൻ, കെ ലോഹ്യ, ഭാസ്കരൻ കൊഴക്കല്ലൂർ, ജെ എൻ പ്രേംഭാസിൻ, എം പി ശിവാനന്ദൻ, ഗണേഷൻ കാക്കൂർ, ഇ കെ സജിത്ത് കുമാർ, രാമചന്ദ്രൻ കുയ്യണ്ടി, ഉമേഷ് അരങ്ങിൽ, എടയത്ത് ശ്രീധരൻ, എം കെ സതി സി സുജിത്ത് എന്നിവർ സംസാരിച്ചു.
Advertisements
കെ എം പ്രകാശൻ ക്ലാസെടുത്തു. ജില്ലാ ഭാരവാഹികളായ പി പി രാജൻ, എൻ നാരായണ കിടാവ്, എം പി അജിത, പി എം നാണു, നിഷാദ് പൊന്നംക്കണ്ടി, ജീജാ ദാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത്  സംസാരിച്ചു.