വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ 30 ലക്ഷത്തോളം പേരുകളിൽ അർഹതപ്പെട്ടവരും ഉണ്ടെന്നും എംവി ജയരാജൻ
നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാക്കിയ ലിസ്റ്റിൽ പലരും ഒഴിവായെന്നും 30 ലക്ഷത്തോളം ഒഴിവാക്കപ്പെട്ട പേരുകളിൽ അർഹതപ്പെട്ടവരും ഉണ്ടെന്നും എംവി ജയരാജൻ. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രകാരം 2.89 കോടി വോട്ടർമാരാണുള്ളത്. പുതിയ ലിസ്റ്റിൽ മരിച്ചവരെ ഒഴിവാക്കിയാലും 2.69 കോടി വോട്ടർമാർ മതിയാകില്ല. അർഹതപ്പെട്ടവർ ഉൾപ്പെടെ ഒഴിവായി. ഇതാണ് എസ് ഐ ആറി ന്റെ കുഴപ്പമെന്നും എംവി ജയരാജൻ പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് മണ്ഡലത്തിലെ മാനവീയം എന്ന വീട്ടു പേരിലാണ് എം വി ജയരാജന്റെ പേര് ഉള്ളത്.

എന്നാൽ ആ വീട് ഇപ്പോഴില്ല പകരം ഒരു സിമന്റ് കമ്പനിയാണ്. ആ വീട്ടു നമ്പറിൽ ഇപ്പോഴും എംവി ജയരാജന്റെ പേരുണ്ട്. ഇത് ഒരു ഉദാഹരണം മാത്രമാണെന്നും ഗുരുതരമായ നിരവധി പിശകുകൾ ഇത്തരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.




