ലഹരിവ്യാപനത്തിനെതിരെ കൊയിലാണ്ടിയിൽ “സംഗീതം ജീവിതം”പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: സമൂഹബോധം ശരിയായരീതിയിൽ ഉണർന്നു പ്രവർത്തിച്ചാൽ മദ്യമയക്കുമരുന്നു വ്യാപനം ഫലപ്രദമായി തടയാൻ കഴിയുമെന്ന് ജില്ലാ ജഡ്ജ് ആർ. എൽ. ബൈജു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസുകൾ പലപ്പോഴും കോടതികളിൽ പരാജയപെടുന്നത് സാക്ഷികൾ പലകാരണങ്ങളാൽ കൂറുമാറുന്നത് കൊണ്ടുകൂടിയാണ്.
.

.
നിയമ സംവിധാനങ്ങൾ പൊതുനന്മക്കെന്ന ബോധ്യമില്ലായ്മയാണ് ഇതിനു കാരണം. ചക്ര സെന്റർ ഫോർ മ്യൂസിക് സ്റ്റഡീസ് ലഹരിവ്യാപനത്തിനെതിരെ കൊയിലാണ്ടിയിൽ സംഘടിപ്പിച്ച “സംഗീതം ജീവിതം”പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വിരുദ്ധ സംഗീതയാത്ര, ശ്രീ ചക്ര വിദ്യാർത്ഥികളുടെ സംഘഗീതങ്ങൾ എന്നിവയും സംഘടി പ്പിച്ചു.

അഡ്വ. കെ. ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ഗാന രചയിതാവ് നിധീഷ് നടേരി, എക്സയിസ് ഇൻസ്‌പെക്ടർ. പ്രശാന്ത്, സുരേഷ് പന്തലായനി, ഷിജു ഒരുവമ്മൽ എന്നിവർ പങ്കെടുത്തു.
