KOYILANDY DIARY.COM

The Perfect News Portal

വീട്ടമ്മയുടെ കൊലപാതകം; മകനായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

കുണ്ടറ: പടപ്പക്കരയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ മകനായി കുണ്ടറ പൊലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. ശനിയാഴ്ചയാണ്‌ പുഷ്പവിലാസത്തിൽ പുഷ്പലത (46)യെ മരിച്ച നിലയിലും അച്ഛൻ ആന്റണി (75)യെ ഗുരുതര പരിക്കുകളോടെയും നാട്ടുകാർ കണ്ടെത്തിയത്‌. പുഷ്പലതയുടെ മകൻ അഖിൽകുമാറി (26)ന് എതിരെയാണ്‌ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയത്‌.

ലഹരിക്ക് അടിമയായ അഖിൽ പണം ആവശ്യപ്പെട്ട് പുഷ്പയെ നിരന്തരം ഉപദ്രവിച്ചിരുന്നു. നരഹത്യയും കൊലപാതകശ്രമവും ചുമത്തി അഖിൽകുമാറിനെതിരെ പൊലീസ് കേസെടുത്തു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ കുണ്ടറ പൊലീസിൽ വിവരം അറിയിക്കണം. ഫോൺ: 0474-2547239, 9497987034.

Share news