വനിതാ ഡോക്ടറുടെ കൊലപാതകം; സംസ്ഥാനത്തെ ഡോക്ടര്‍മാർ ഇന്ന് സമരത്തില്‍

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ കൊലപാതകത്തിലും അക്രമ സംഭവങ്ങളിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാർ ഇന്ന് സമരത്തില്‍. അത്യാഹിത വിഭാഗം, അടിയന്തിര ശസ്ത്രക്രിയകള്‍ ഒഴികെയുള്ള ആശുപത്രി സേവനങ്ങള്‍ ജൂനിയർ ഡോക്ടര്‍മാര്‍ ഇന്ന് ബഹിഷ്‌കരിക്കും. പിജി ഡോക്ടര്‍മാരും സീനിയര്‍ റസിഡൻ്റ് ഡോക്ടര്‍മാരുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരും ഡ്യൂട്ടി ബഹിഷ്‌കരണ സമരത്തിലാണ്.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ദേശീയ സംഘടനയുടെ ആഹ്വാന പ്രകാരം കേരളത്തിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് കരിദിനമായി ആചരിക്കും. ഈ മാസം 18 മുതല്‍ 31 വരെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും സുരക്ഷാ ക്യാമ്പയിന്‍ നടത്തുമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ. ജി. എം. ഒ.എ അറിയിച്ചു.

