ശബരിമല വിഷയത്തിൽ സസ്പെൻഷനിലായ മുരാരി ബാബു എൻഎസ്എസ് കരയോഗം ഭാരവാഹിത്വത്തിൽ നിന്ന് രാജി വെച്ചു

.
ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപാളി കടത്തലില്‍ സർക്കാർ സസ്പെൻഡ് ചെയ്ത ശബരിമല മുൻ അഡ്മിനിട്രേറ്റിവ് ഓഫീസർ മുരാരി ബാബു എൻഎസ്എസ് കരയോഗം ഭാരവാഹിത്വത്തിൽ നിന്ന് രാജി വെച്ചു. എൻഎസ്എസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജി എന്നാണ് സൂചന. പെരുന്ന കരയോഗം വൈസ് പ്രസിഡണ്ട് സ്ഥാനമാണ് രാജി വെച്ചത്.

എൻഎസ്എസ് നേതൃത്വം നിർബന്ധിത രാജി എഴുതി വാങ്ങിയെന്നാണ് സൂചന. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നാലെ മുരാരിയെയും അറസ്റ്റ് ചെയ്യുമെന്ന സൂചനയുമുണ്ട്. ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപാളി കടത്തലില്‍ രണ്ടാം പ്രതിയാണ് മുരാരി ബാബു.
Advertisements

