KOYILANDY DIARY.COM

The Perfect News Portal

മുരളീധരൻ തോറാേത്തിനെ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് പുറത്താകി

കൊയിലാണ്ടി: വിപ്പ് ലംഘിച്ച് ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. കൊയിലാണ്ടി കോൺഗ്രസ്സിൽ അച്ചടക്ക നടപടി. മുരളീധരൻ തോറാേത്തിനെ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് പുറത്താക്കി. ബാങ്ക് പ്രസിഡണ്ടായി മണിക്കൂറുകൾ കഴിയുമ്പോഴാണ് ഡിഡിസി പ്രസഡണ്ട് കെ. പ്രവീൺ കുമാറാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ തീരുമാനത്തെ അട്ടിമറിച്ച് ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഒദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയ ഗുരുതര കുറ്റമാണ് പാർട്ടി കണ്ടെത്തിയത്. പി. രത്നവല്ലി ടീച്ചറെ താൽക്കാലിക പ്രസിഡണ്ടായി നിയമിച്ചിരിക്കുയാണ്. സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയ മറ്റു നേതാക്കൾക്ക് ഡിസിസി നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.
നേരത്തെ ഔദ്യോഗിക പാനലിനെതിരെ സഹകരണ ജനാധിപത്യ സ്ഥാനാർത്ഥികൾ മത്സര രംഗത്ത് എത്തിയതോടെ കോൺഗ്രസ്സ് കൂട്ട കുഴപ്പത്തിലായിരുന്നു. മത്സരം ഉറപ്പാകുകയും ഔദ്യോഗിക സ്ഥാനാർത്ഥികൾ പരാജയപ്പെടുന്ന ഘട്ടം എത്തിയപ്പോൾ ഡിസിസി നേതൃത്വം ഇടപെട്ട്, ജനാധിപത്യ സ്ഥാനാർത്ഥികളായ ഉണ്ണികൃഷ്ണൻ മരളൂർ, ജാനറ്റ് പാത്താരി എന്നിവരെ ഔദ്യോഗിക പാനലിൽ വിജയിപ്പിച്ചെടുക്കാൻ ധാരണയാകുകയായിരുന്നു. തുർന്നാണ് മറ്റുളളവർ മത്സര രംഗത്ത് നിന്ന് പിന്മാറിയത്.
കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ അഡ്വ. കെ. വിജയനെയാണ് ഡിസിസി നേതൃത്വം ബാങ്ക് പ്രസിഡൻ്റാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ എ വിഭാഗക്കാരനായ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മുരളീധരൻ തോറാേത്ത് ഐ വിഭാഗക്കാരുടെ പിന്തുണയോടെ മത്സരിച്ച് വിജയിക്കുകയായിരുന്നു. മുരളീധരനെ വെെസ് പ്രസിഡൻ്റാക്കാനായിരുന്നു ഡിസിസി നേതൃത്വമുണ്ടാക്കിയ മുൻ ധാരണ. പിന്നാലെ ഐ വിഭാഗത്തിലെ സി.പി. മോഹനൻ വെെസ് പ്രസിഡൻ്റുമായി.
മുസ്ലീം ലീഗ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. പത്ത് പേർ വോട്ടിങ്ങിൽ പങ്കെടുത്തു. ആറ് വോട്ടുകിട്ടിയ മുരളീധരൻ പ്രസിഡണ്ടാവുകയായിരുന്നു. ഐ ഗ്രൂപ്പിൻ്റെ  കുതന്ത്രം വിജയിച്ചതോടെ എ വിഭാഗം സംസ്ഥാന, ജില്ലാ നേതൃത്വത്തിന് പരാതികൊടുക്കുകയും കരുക്കൾ നീക്കുകയുമായിരുന്നു. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവരെ പുറത്താക്കണമെന്ന് ഇവർ നേതൃത്വത്താേടാവശ്യപ്പെട്ടിട്ടു. എ വിഭാഗത്തിലെ കൂടുതൽ നേതാക്കൾ തങ്ങളുടെ പാളയത്തിലെത്തുമെന്നാണ് മറുപക്ഷത്തിൻ്റെ കണക്ക് കൂട്ടൽ. വരാനിരിക്കുന്ന തദ്ദേശസ്വയം ഭരണ, നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള ഗ്രൂപ്പ് ചേരിതിരിവിൽ കോൺഗ്രസ്സ് തകർച്ചയിലേക്ക് നീങ്ങുകയാണെന്നാണ് അണികളുടെ ആശങ്ക.
Share news