KOYILANDY DIARY.COM

The Perfect News Portal

നഗരത്തിൻ്റെ സൗന്ദര്യവൽക്കരണത്തിന് വേഗം കൂട്ടാൻ നഗരസഭാ ജീവനക്കാർ രാത്രിയിലും രംഗത്ത്

കൊയിലാണ്ടി നഗരത്തിൻ്റെ സൗന്ദര്യവൽക്കരണത്തിന് വേഗം കൂട്ടാൻ രാത്രിയിലും കർമ്മനിരതരായി നഗരസഭാ ജീവനക്കാർ. സെപ്റ്റംബർ 2നു നഗരസഭയുടെ ഹാപ്പിനെസ്സ് പാർക്ക് ഉദ്ഘാടനം ചെയ്യാനിരിക്കെ പട്ടണമാകെ മോഡി കൂട്ടാൻ ട്രാഫിക് ഐലന്റ്, ഡിവൈഡറുകൾ, ഫുട്പത്തുകൾ എന്നിവ പെയിൻ്റ് ചെയ്തു ഭംഗിയാക്കുന്ന പ്രവർത്തികളാണ് നഗരസഭയിലെ ഒരു കൂട്ടം ജീവനക്കാർ ഏറ്റെടുത്തത്.
.
മഴയെ വകവെക്കാതെ രാത്രിയിലാണ് പ്രവർത്തനം നടത്തുന്നത്. എച്ച്.ഐ റിഷാദിൻ്റെ നേതൃത്വത്തിൽ സീനിയർ ക്ലർക്കായ ശ്രീനി പള്ളിക്കുന്ന്, jhi ലിജോയ്, സുരേന്ദ്രൻ കുന്നോത്ത്, ജിഷാന്ത്, സജീവൻ, മുരഹരി, മനേഷ് എന്നിവരാണ് പ്രവർത്തനത്തിൽ പങ്കാളികളായത്.
Share news