KOYILANDY DIARY.COM

The Perfect News Portal

മുണ്ടക്കൈ ട‍ൗൺഷിപ്പ്: പട്ടയം മുതൽ റേഷൻകാർഡ്‌ വരെ ഉറപ്പാക്കി

.

മേപ്പാടി: നറുക്കെടുപ്പിന്‌ പിന്നാലെ പട്ടയം മുതൽ റേഷൻകാർഡ്‌ വരെ തത്സമയം ഉറപ്പുവരുത്തി അധികൃതർ. ഇതിനായി അഞ്ച്‌ വകുപ്പുകളുടെ ക‍ൗണ്ടറുകൾ മേപ്പാടി എംഎസ്‌എ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിരുന്നു. നറുക്കെടുപ്പിലൂടെ ട‍ൗൺഷിപ്പിലെ സോണും ക്ലസ്‌റ്ററും പ്ലോട്ടും വ്യക്തമായതോടെ റവന്യു വിഭാഗത്തിന്റെ പട്ടയ രജിസ്‌ട്രേഷൻ ക‍ൗണ്ടറിലേക്കാണ്‌ ഗുണഭോക്താക്കളെ ആദ്യം കൊണ്ടുപോയത്‌.

ഇവിടെത്തെ നടപടി പൂർത്തിയാക്കിയശേഷം കൽപ്പറ്റ നഗരസഭയുടെ ക‍ൗണ്ടറിൽ ഓണർഷിപ്പ്‌ രജിസ്‌ട്രേഷൻ നടത്തി. തുടർന്ന്‌ കെഎസ്‌ഇബിയുടെ ക‍ൗണ്ടറിൽ ഉടമയുടെ പേരിൽ വൈദ്യുതി കണക്ഷനുള്ള അപേക്ഷയും ജലസേചന വിഭാഗം ക‍ൗണ്ടറിൽ കുടിവെള്ള പൈപ്പ്‌ കണക്ഷനുള്ള അപേക്ഷയും ഒടുവിൽ റേഷൻ കാർഡിനായി സിവിൽ സപ്ലൈസ്‌ വകുപ്പിന്റെ ക‍ൗണ്ടറിലും രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കി.

Advertisements

 

പട്ടയം രജിസ്‌ട്രേഷൻ അടക്കമുള്ള സേവനങ്ങൾക്കും മറ്റുമുള്ള മൂന്ന്‌ മാസത്തേക്കുള്ള ബില്ലും സർക്കാർ വഹിക്കുമെന്ന്‌ കലക്ടർ അറിയിച്ചു. അടിസ്ഥാന ആവശ്യങ്ങൾക്കുള്ള നടപടികൾ ഒരുമിച്ച്‌ പൂർത്തീകരിച്ചതോടെ നിരവധി ഓഫീസുകൾ കയറിയിറങ്ങേണ്ട പ്രയാസമാണ്‌ ഗുണഭോക്താക്കൾക്ക്‌ ഇല്ലാതായത്‌.

 

Share news