പൗരത്വ വേദനയിൽ ‘മുംബൈ’ അരങ്ങിലെത്തി

ചേമഞ്ചേരി: എൻ എസ് മാധവൻ്റെ വിഖ്യാത ചെറുകഥ’ മുംബൈ’ യ്ക്ക് നാടകഭാഷ്യമൊരുക്കി പൂക്കാട് കലാലയം നാടക വേദി. സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടിയുടെ ഭാഗമായാണ് നാടകം അരങ്ങേറിയത്. എം കെ സുരേഷ് ബാബുവാണ് രചനയും സംവിധാനവും നിർവഹിച്ചത്.

സുബേഷ് പത്മനാഭൻ, അശോകൻകോട്ട്, രവി കാപ്പാട്, സതേഷ് തിരുവങ്ങൂർ, വിനോദ് ചേമഞ്ചേരി, ഉണ്ണി കുന്നോൽ, ബേബി ബാബു, ശ്രീജ കെ പൗർണ്ണമി, രാജശ്രീ കെ ബി, ശ്രീനിവാസൻ പൊയിൽക്കാവ്, അനുപ്രഭ മുതലായവർ വേഷമിട്ടു. കാശി പൂക്കാട് ദീപ നിയന്ത്രണവും പിപി ഹരിദാസൻ സംഗീത നിയന്ത്രണവും നിർവ്വഹിച്ചു.
