മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൊയിലാണ്ടിക്ക് സ്വന്തമാകുന്നു”

കൊയിലാണ്ടി: വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകിവരുന്ന കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആകുന്നു. അത്യാധുനിക സൗകര്യങ്ങളും അതിനൂതന ചികിത്സാ രീതികളും ട്രോമാകെയറും ഉൾപെടുന്ന ഹോസ്പിറ്റലിൻ്റെ ശിലാസ്ഥാപന കർമ്മം 2025 ജൂൺ 9 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കൊയിലാണ്ടി മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടക്കുന്നു.
.

.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വടകര എം. പി. ഷാഫി പറമ്പിൽ മുഖ്യ അതിഥിയായാകും പങ്കെടുക്കുന്നു. എം എൽ എ മാരായ കാനത്തിൽ ജമീല, ടി. പി രാമകൃഷ്ണൻ, കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട്, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, മുൻ എം.എൽ.എ കെ. ദാസൻ എന്നിവരോടൊപ്പം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കുമെന്ന് മാനേജ്മെൻ്റ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
