മൂടാടി ഗ്രാമപഞ്ചായത്ത് കാര്യത്ത് മുക്ക് കോൺക്രീറ്റ് ഉദ്ഘാടനം ചെയ്തു
മൂടാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കാര്യത്ത് മുക്ക് കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു. സി.കെ.ജി സ്കൂൾ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. 202 5 -26 വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. വാർഡ് മെമ്പർ ടി.എം രജുല അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഭാസ്കരൻ, വി.വി സുരേഷ് എന്നിവർ സംസാരിച്ചു. സുനിൽ അക്കമ്പത്ത് നന്ദി പറഞ്ഞു.



