KOYILANDY DIARY.COM

The Perfect News Portal

മുക്ക് പണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയവരെ പിടികൂടി

ബാലുശ്ശേരി: മുക്ക് പണ്ടം പണയം വെച്ച് പണം തട്ടിയെടുത്തവരെ ബാലുശ്ശേരി പോലീസ് പിടികൂടി. എറണകുളം വലിയ പറമ്പിൽ, വാലുമ്മൽ റോഡ്, മുണ്ടംവേലി വി.ജെ മേരി (30), വാകയാട് പുറ്റിങ്ങലത്ത് എ.പി. സുബിൻ ദാസ് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരേയും കോടതി റിമാൻ്റ് ചെയ്തു. നടുവണ്ണൂരിലെ സിൻ വെസ്റ്റ് ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ഇവർ മുക്ക് വളകൾ പണയം വെച്ച് 1,12,000 രൂപ തട്ടിയെടുത്തത്.
അതിന് ശേഷം ഇവർ പലയിടത്തും യാത്ര ചെയ്തിരുന്നു. ഒടുവിൽ എറണാകുളത്ത് വെച്ച് എസ്.ഐ. ശ്രീനിവാസൻ, സി.കെ. ബിജു, കെ.ടി. ബിജു, ടി.പി മനോജൻ, അഭിഷ എന്നീ പോലീസ് ഉദ്യോഗസ്ഥർ അറസ്റ് ചെയ്യുകയായരുന്നു. മുക്ക് പണ്ടം പണയം വെച്ച് പണം തട്ടിയെടുക്കുന്ന മാഫിയ സംഘത്തിലെ കണ്ണികളാണിവരെന്ന് പോലീസ് പറഞ്ഞു. കേസ് അന്വേഷിക്കുന്നത് ബാലുശ്ശേരി പോലീസ് ഇൻസ്പക്ടർ വേണുഗോപാലാണ്.
Share news