KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് പത്മനാഭൻ്റെ ഓട്ടൻ തുള്ളൽ കിരാതം അരങ്ങേറി.

മുചുകുന്ന് പത്മനാഭൻ അവതരിപ്പിച്ച ഓട്ടൻ തുള്ളൽ ”കിരാതം” ശ്രദ്ധേയമായി.. കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്ര മഹോത്‌സവത്തിൻ്റെ നാലാം ദിവസമായ ബുധനാഴ്ച രാവിലെയാണ് ക്ഷേത്രാങ്കണത്തിൽ മുചുകുന്ന് പത്മനാഭൻ അവതരിച്ച ഓട്ടൻ തുള്ളൽ കിരാതം അരങ്ങേറിയത്. കുഞ്ഞാണ്ടി വാകയാട് (പാട്ട്), പ്രബിലേഷ് മുച്ചൂന്ന് (പാട്ട്), രാമകൃഷ്ണൻ പന്തലായനി (മൃദംഗം) തുടങ്ങിയവർ പങ്കെടുത്തു.

ഓട്ടൻ തുള്ളലിനു ശേഷം 2021 ലെ കേരള കലാമണ്ഡലം അവാർഡ് ജേതാവായ മുചുകുന്ന് പത്മനാഭനെ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ മേപ്പാടില്ലത്ത് ശങ്കരനാരായണൻ നമ്പൂതിരി പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ ജിതേഷ് യു, സുദർശൻ എം, പ്രദീപ് കുമാർ കണ്ടോത്ത്, പ്രദീപ് സായി വേൽ തുടങ്ങിയവർ സംസാരിച്ചു.

Share news