എം.ടി വാസുദേവൻ നായരെ ഒപ്റ്റോമെട്രിസ്റ്റ് ഇ.കെ. ലിഷാന ഓർക്കുന്നു

കൊയിലാണ്ടി: മലയാളത്തിന്റെ സുകൃത പുണ്യം എം.ടി വാസുദേവൻ നായരെ ഒപ്റ്റോമെട്രിസ്റ്റ് ഇ.കെ. ലിഷാന ഓർക്കുന്നു. 10 വർഷം മുമ്പ് കോഴിക്കോടെ പ്രസിദ്ധമായ സ്റ്റൈലൊ ഒപ്ടിക്സിൽ പ്രവർത്തിക്കുമ്പോഴാണ് കാഴ്ച പരിശോധിക്കാനായി റാം മോഹൻ റോഡിലെ ഷോപ്പിൽ എത്തിയത്. അദ്ദേഹം വരുന്നതിനു മുമ്പേ ഒരാൾ കടയിൽ എത്തി എം.ടി. വരുന്നുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് എം.ടി കടയിൽഎത്തിയത്. ഇതിഹാസതുല്യനായ കഥാകാരൻ വന്നപ്പോൾ ഒരു അമ്പരപ്പായിരുന്നു.

മഹാനായ എഴുത്തുകാരന്റെ കാഴ്ച പരിശോധിക്കാൻ കിട്ടിയത് ജീവിതത്തിലെ തന്നെ അസുലഭമായ ഭാഗ്യമായാണ് ലിഷാന കരുതുന്നത്. എം.ടി. അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞതുമുതൽ പ്രാർത്ഥനയിലായിരുന്നു. അധികം സംസാരിക്കാതെ കർക്കശക്കാരനാണ് എന്ന് അറിയാമായിരുന്നെങ്കിലും. തന്നെ മോളെ എന്നാണ് വിളിച്ചത് കാഴ്ച പരിശോധനയ്ക്ക് ശേഷം അര മണിക്കൂറോളം കടയിൽ ചെലവഴിച്ചതിനു ശേഷം കണ്ണടയുമായാണ് മടങ്ങിയതെന്ന് ലീഷാന പറഞ്ഞു.

