KOYILANDY DIARY

The Perfect News Portal

വയനാട് ജില്ലയിൽ സ്കൂൾ ബസുകളുടെ പരിശോധന ആരംഭിച്ച് മോട്ടോർവാഹന വകുപ്പ്

വയനാട് ജില്ലയിൽ സ്കൂൾ ബസുകളുടെ പരിശോധന ആരംഭിച്ച് മോട്ടോർവാഹന വകുപ്പ്. വാഹനം വിദ്യാർത്ഥികളെ കയറ്റി പൊതുനിരത്തുകളിൽ സർവ്വീസ് നടത്താൻ യോഗ്യമാണോ എന്നതിനെ കുറിച്ചാണ് മോട്ടോർവാഹന വകുപ്പ് പരിശോധന നടത്തുന്നത്. വാഹനം പരിശോധിച്ച് ചെക്ക് സ്ലിപ്പ് ഒട്ടിക്കുന്ന വാഹനങ്ങൾക്ക്‌ മാത്രമേ സർവ്വീസ് നടത്താൻ അനുവാദമുള്ളൂ. ജില്ലയിൽ അഞ്ഞൂറോളം സ്കൂൾ ബസുകളുണ്ട്‌‌. ചക്രങ്ങൾ, ബ്രേക്ക്, വൈപ്പർ, ലൈറ്റ്‌സ്, എന്നിവ കൃത്യമായി പരിശോധിച്ച് കുഴപ്പങ്ങളില്ല എന്ന് പരിശോധനയിൽ ഉറപ്പുവരുത്തും.

Advertisements

വിദ്യാവാഹൻ ആപ്പുമായി ബസ് ബന്ധിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. സ്‌കൂൾ ബസുകൾ വിദ്യാർത്ഥികളെയും കയറ്റി പൊതുനിരത്തുകളിൽ സർവ്വീസ് നടത്താൻ യോഗ്യമാണോ എന്ന പരിശോധനയാണ് മോട്ടോർവാഹനവകുപ്പ് നടത്തുന്നത്. ജില്ലയിൽ സുൽത്താൻബത്തേരി, കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിലാണ് പരിശോധന. സുൽത്താൻബത്തേരിയ്‌ ıൽ മാത്രം 230 സ്‌കൂൾ ബസ്സുകളാണുള്ളത്. മാനന്തവാടി 140.

 

ബസ്സുകളുടെ റണ്ണിങ് കണ്ടീഷൻ സംബന്ധിച്ച്‌ കർശന പരിശോധന നടത്തണമെന്നാണ്‌ നിർദ്ദേശം. പ്രധാനമായും ചക്രങ്ങൾ, ബ്രേക്ക്, വൈപ്പർ, ലൈറ്റ്‌സ്, ചോർച്ച എന്നിവ കൃത്യമായി പരിശോധിച്ച് കുഴപ്പങ്ങളില്ലായെന്ന് ഉറപ്പുവരുത്തും. കൂടാതെ വിദ്യാവാഹൻ ആപ്പുമായി ബസ് ബന്ധിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.

Advertisements

 

ഇവയെല്ലാം ശരിയാണെങ്കിൽ ചെക്ക് സ്ലിപ്പ് വാഹനത്തിൽ പതിക്കും. ഇത്തരത്തിൽ സ്ലിപ്പ് പതിപ്പിച്ച സ്‌കൂൾ ബസുകൾ മാത്രമാണ് നിരത്തുകളിൽ വിദ്യാർത്ഥികളെയും കയറ്റി ഓടാൻ ഇനിമുതൽ അനുമതിയുള്ളൂ. ബുധൻ ശനി ദിവസങ്ങളിലാണ് സ്‌കൂൾ ബസ്സുകളുടെ പരിശോധന തുടർന്ന് നടക്കുക. സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് മുന്നൊരുക്ക ക്ലാസും മോട്ടോർവാഹന വകുപ്പ് നൽകുന്നുണ്ട്‌. മഴക്കാലം കൂടി പരിഗണിച്ച്‌ വിദ്യാർത്ഥികളുടെ പരിപൂർണ്ണ സുരക്ഷ ഉറപ്പുവരുത്താനാണ്‌ ശ്രമം.