KOYILANDY DIARY.COM

The Perfect News Portal

സിനിമയേക്കാൾ സ്വാതന്ത്ര്യം എഴുത്തിൽ; ബെന്യാമിൻ

കൊച്ചി: സിനിമയേക്കാൾ സ്വാതന്ത്ര്യം എഴുത്തിലാണെന്ന് സാഹിത്യകാരൻ ബെന്യാമിൻ. എംജി സർവകലാശാല സാഹിത്യോത്സവത്തിൽ ‘എഴുത്തുകാരുടെ സിനിമയും സിനിമയുടെ എഴുത്തുകാരും’ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർജവത്തോടെ നിലപാടുകൾ പറയാനാവുക എഴുത്തിലാണ്. എഴുത്തുകാരൻമാത്രമാണ്‌ അതിൽ ഇടപെടുന്നത്. സിനിമ ഒരുപാടുപേരുടെ ഇടമാണ്. അവിടെ താൽപ്പര്യങ്ങൾ വ്യത്യസ്തമായിരിക്കുമെന്നും അത് പരിഗണിക്കേണ്ടതുണ്ടെന്നും ബെന്യാമിൻ പറഞ്ഞു.

എഴുത്ത് സിനിമയാകുമ്പോൾ നിരവധി വെല്ലുവിളികളുണ്ടാകും. എഴുത്തുകാരനെന്ന നിലയിൽ തന്റെ കൃതി സിനിമയാകുമ്പോൾ എത്രമാത്രം ഇടപെടാനാകുമെന്ന ബോധ്യം ഇപ്പോഴുണ്ട്. ഇനിയുള്ളവയിൽ കൂടുതൽ ഫലപ്രദമായി അതുണ്ടാകും. ‘മഞ്ഞവെയിൽ മരണങ്ങൾ’ വെബ്സീരീസായി പ്രേക്ഷകനുമുന്നിൽ എത്തുമെന്നും ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ലിജീഷ്‌കുമാർ മോഡറേറ്ററായി.

Share news