KOYILANDY DIARY.COM

The Perfect News Portal

മഹാത്മ പുരസ്കാരം ഏറ്റുവാങ്ങി മൂടാടി ഗ്രാമ പഞ്ചായത്ത്‌

.

പയ്യോളി: തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനത്തിന് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം മൂടാടി പഞ്ചായത്ത്‌ ഏറ്റുവാങ്ങി. കണ്ണൂരിൽ നടന്ന തദ്ദേശ ദിനാഘോഷ പരിപാടിയിൽ മന്ത്രി എം ബി രാജേഷിൽനിന്ന്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് എം പി അഖില, വൈസ്‌ പ്രസിഡണ്ട് സി കെ ശ്രീകുമാർ, സെക്രട്ടറി ജിജി എന്നിവർ ചേർന്ന്‌ അവാർഡ്‌ സ്വീകരിച്ചു. മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ തുടർച്ചയായി മൂന്നാം തവണയാണ്‌ മൂടാടി പഞ്ചായത്തിന്‌ പുരസ്കാരം. ജില്ലയിൽ ഒന്നാം സ്ഥാനത്തും ഹാട്രിക്‌ നേട്ടമുണ്ട്‌.

 

ആകെ 1,71,025 തൊഴിൽ ദിനങ്ങളും, രജിസ്റ്റർ ചെയ്തവരിൽ 1374 പേർക്ക് 100 ദിവസം തൊഴിൽ നൽകാനുമായി. 7.58 കോടി രൂപയുടെ പദ്ധതികളാണ്‌ തൊഴിലുറപ്പിലൂടെ നടപ്പാക്കിയത്‌. തരിശുഭൂമി കൃഷിയോഗ്യമാക്കൽ, മണ്ണ് – ജല സംരക്ഷണം, ഗ്രൂപ്പുകൾക്ക് പച്ചക്കറി കൃഷിക്ക് ഭൂമിയൊരുക്കൽ, ലൈഫ് ഭവന നിർമാണത്തിന് 90 തൊഴിൽ ദിനങ്ങൾ, ജീവനോപാധികൾ തയ്യാറാക്കലിന്റെ ഭാഗമായി തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് നിർമാണം, മിനി എംസിഎഫ്‌ നിർമാണം തുടങ്ങി നിരവധി പദ്ധതികളാണ്‌ പഞ്ചായത്ത്‌ ഏറ്റെടുത്തത്‌.

Advertisements

 

Share news