മൂടാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 20 മുതൽ

മൂടാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 20 മുതൽ നടത്താൻ തീരുമാനിച്ചു. പരിപാടി വിജയിപ്പിക്കാനായി സംഘാടകസമിതി രൂപീകരിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മെമ്പർമാർ, ക്ലബ്ബ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഭാസ്കരൻ സ്വാഗതം പറഞ്ഞു.
.

.
ക്രിക്കറ്റ്: 20-11-24 ഗവ. കോളേജ് ഗ്രൗണ്ട്, ഫുട്ബാൾ: 21-11-24, ബാറ്റ്മിൻ്റൻ: 22-11-24, മൂടാടി ടർഫ് ഗ്രൗണ്ട്, അത് ലറ്റിക്സ്: 23- 11-24 കോളേജ് ഗ്രൗണ്ട്, വോളിബാൾ: 24-11-24, രചന മത്സരം : 26-11-24, ഇ.എം.എസ്. ഹാൾ മൂടാടി ഗ്രാമ പഞ്ചായത്ത്. ചെസ് പ്രശ്നോത്തരി: 30 -11 -24 ഇ -എം.എസ്. ഹാൾ. കലാമത്സരങ്ങൾ: 1-12 -24 ഇഎംഎസ് ഹാൾ, കായിക മത്സരങ്ങൾ: രാവിലെ 8.30 നും മറ്റ് മത്സരങ്ങൾ 9 മണിക്കും ആരംഭിക്കുമെന്ന് സംഘാടക സമിതി ചെയർമാനും കൺവീനറും അറിയിച്ചു.
