KOYILANDY DIARY.COM

The Perfect News Portal

എം.എം. രവീന്ദ്രൻ്റെ വിജയത്തിനായി കർഷകസംഘം രംഗത്ത്

എം.എം. രവീന്ദ്രൻ്റെ വിജയത്തിനായി കർഷകസംഘം രംഗത്ത്.. കീഴരിയൂർ: മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായ മത്സരിക്കുന്ന കർഷക സംഘം ഏരിയാ ജോ സെക്രട്ടറി എം.എം. രവീന്ദ്രനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഗൃഹസന്ദർശനം ആരംഭിച്ചു.

 

സംസ്ഥാന കമ്മറ്റി അംഗം കെ. ഷിജു, ഏരിയാ പ്രസിഡണ്ട് പി.കെ. ബാബു, ജില്ലാ കമ്മറ്റി അംഗം ടി.വി. ഗിരിജ, ട്രഷറർ എ. എം. സുഗതൻ, അഡ്വ: കെ. സത്യൻ, പി.സി. സതീഷ് ചന്ദ്രൻ, ബേബി സുന്ദർ രാജ് എന്നിവർ നേതൃത്വം നൽകി.

Share news