KOYILANDY DIARY.COM

The Perfect News Portal

പൗരത്വ നിയമം കോൺഗ്രസ്‌ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ സൗകര്യമില്ലെന്ന് എം എം ഹസന്‍

തിരുവനന്തപുരം: പൗരത്വ നിയമം കോൺഗ്രസ്‌ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ സൗകര്യമില്ലെന്ന് കെപിസിസി ആക്ടിങ് പ്രസിഡണ്ട് എം എം ഹസന്‍. സിഎഎ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഹസന്റെ പ്രതികരണം. “ഞങ്ങൾക്ക് സൗകര്യമില്ലാത്തതുകൊണ്ട്. മാക്സിസ്റ്റ് പാർട്ടിയെ ബോധ്യപ്പെടുത്താൻ നിർബന്ധമില്ലാത്തതുകൊണ്ട്.

മതേതര ജനാധിപത്യ വിശ്വാസികളെ ബോധ്യപ്പെടുത്താൻ ഞങ്ങൾ ആവശ്യത്തിന് പറഞ്ഞു. മാർകിസ്റ്റുകാർ പറയുന്നത് അനുസരിച്ച് ഞങ്ങൾക്ക് പ്രകടന പത്രിക എഴുതാൻ സാധിക്കില്ല. ഇത് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ഉണ്ടാക്കിയ പ്രകടന പത്രികയാണ്”- എന്നായിരുന്നു ഹസൻ പറഞ്ഞത്. അതേസമയം അധികാരത്തിൽ വന്നാൽ പൗരത്വ നിയമം റദ്ദാക്കുമെന്ന്‌ കോൺഗ്രസ്‌ പ്രകടനപത്രികയിലുണ്ടെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെയും യുഡിഎഫ്‌ പത്രങ്ങളുടേയും വാദം നേരത്തെ പൊളിഞ്ഞിരുന്നു. 

Share news