KOYILANDY DIARY

The Perfect News Portal

എംവിഡി പരിശോധനയ്ക്ക് മുന്നില്‍ നിന്ന് എംഎല്‍എ; ബസ് ജീവനക്കാര്‍ക്ക് ബോധവത്ക്കരണവും

എംവിഡി പരിശോധനയ്ക്ക് മുന്നില്‍ നിന്ന് എംഎല്‍എ. ബസ് ജീവനക്കാര്‍ക്ക് ബോധവത്ക്കരണവും. അധ്യയന വര്‍ഷാരംഭമെത്തിയപ്പോള്‍ സര്‍ക്കാര്‍ തലങ്ങളിലുള്ള ഒരുക്കങ്ങളും സജീവമാണ്. കുരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാഹനപരിശോധനകളും തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെ സ്വകാര്യ ബസ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുകയാണ് മാവേലിക്കര എംഎല്‍എ എം എസ് അരുണ്‍ കുമാര്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്കാണ് എംഎല്‍എയും ഒപ്പം കൂടിയത്. പരിശോധനയ്‌ക്കൊപ്പം ബസ് ജീവനക്കാരെയും എംഎല്‍എ ബോധവത്കരിച്ചു.

പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി ഓരോ വകുപ്പുകളും രംഗത്തുണ്ട്. ആലപ്പുഴ മാവേലിക്കരയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് മുന്നില്‍ നിന്നത് എംഎംല്‍എ എം എസ് അരുണ്‍ കുമാറാണ്. പരിശോധനകളില്‍ ഒപ്പം നില്‍ക്കുക മാത്രമല്ല, ബസ് ജീവനക്കാര്‍ക്ക് ബോധവത്കരണവും എംഎല്‍എയുടെ വകയുണ്ട്.

Advertisements

ബോധവത്ക്കരണത്തിന് പുറമേ ബസ് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ബാഡ്ജുകള്‍ വിതരണം ചെയ്തു. മുഴുവന്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കും പരിശീലനം നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. പരിപാടിയില്‍ ആലപ്പുഴ ആര്‍ടിഒ സജിപ്രസാദ് അധ്യക്ഷനായി.

Advertisements