കാണാതായ സ്ത്രീയുടെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി

കൊയിലാണ്ടി: കാണാതായ സ്ത്രീയുടെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി. പൊയിൽക്കാവ്, പാറക്കൽ താഴെ ബീച്ചിനടുത്ത് പുതിയ പുരയിൽ പാർവ്വതി (63) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കടലിൽ വീണ നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലർച്ചെ നാലര മണി മുതൽ ഇവരെ കാണാനില്ലായിരുന്നു. എലത്തൂർ കോസ്റ്റൽ പോലീസ് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

കൊയിലാണ്ടി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭർത്താവ് ഗോപി, മക്കൾ: സംജാദ്, സന്ധ്യ. മരുമക്കൾ: സന്ധ്യ, സുധീർ. സഹോദരങ്ങൾ: ജയചന്ദ്രൻ, പരേതരായ പത്മനാഭൻ, ബാലൻ, ഗംഗധാരൻ.
