KOYILANDY DIARY.COM

The Perfect News Portal

വടകര ജില്ലാ ആശുപത്രി കെട്ടിടം 28 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

വടകര ജില്ലാ ആശുപത്രി കെട്ടിടം 28 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 17 കോടിയോളം രൂപയാണ് പുതിയ കെട്ടിടത്തിനായി ചെലവിട്ടത്. 4 നിലകളിൽ ലിഫ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ പണിത കെട്ടിടം കുട്ടികളുടെയും സ്ത്രീകളുടെയും വിഭാഗം എന്ന പേരിലാണ് നിർമിച്ചതെങ്കിലും പുരുഷ, വനിത ജനറൽ വാർഡിന് പുതിയ കെട്ടിടം പൂർത്തിയാകും വരെ തൽക്കാലം ജനറൽ വാർഡുകളായിരിക്കും പ്രവർത്തിക്കുക.

കെട്ടിടത്തിൻ്റെ ഉദ്ഘാടനം 28 ന് രാവിലെ 11 ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. കെ.മുരളീധരൻ എം.പി, കെ.കെ.രമ എന്നിവർ മുഖ്യാതിഥികളായെത്തും. കെട്ടിട നിർമാണം നടത്തിയ ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ പാലേരി രമേശന് കെ.കെ.രമ എം.എൽ.എ ഉപഹാരം നൽകും.

Share news