‘മിഷൻ കിഡ്നി കെയർ തീവ്രയജ്ഞം’ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

പന്തീരാങ്കാവ്: ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നല്ലളം ഡയാലിസിസ് സെന്റർ ഒളവണ്ണ പഞ്ചായത്തുമായി ചേർന്ന് നടത്തുന്ന ‘മിഷൻ കിഡ്നി കെയർ തീവ്രയജ്ഞം’ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്താൻ ഒളവണ്ണ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഓരോ ദിവസം വീതം മെഡിക്കൽ ക്യാമ്പുകൾ നടത്തി ലാബ് ടെസ്റ്റ് നടത്താനാണ് തുടക്കം കുറിക്കുന്നത്.

ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന, പഞ്ചായത്ത് അംഗങ്ങളായ ഇ എം വിനോദ്, കെ ധനേഷ് കുമാർ, വിവിധ രാഷ്ട്രീയ പാർടി നേതാക്കളായ കെ ബൈജു, ചോലക്കൽ രാജേന്ദ്രൻ, ചിത്രാകരൻ, അബ്ദുൾ അസീസ്, രമേശൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ വി കെ സി മമ്മത് കോയ സ്വാഗതവും ട്രഷറർ എം ഖാലിദ് നന്ദിയും പറഞ്ഞു.

