KOYILANDY DIARY.COM

The Perfect News Portal

മെസിയും ‘പിന്‍ഗാമി’യും നേര്‍ക്കുനേര്‍; അര്‍ജന്റീന-സ്‌പെയിന്‍ ഫൈനലിസിമ പോരാട്ടം ദോഹയില്‍

.

ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ രാജാക്കന്മാരും യൂറോപ്പില്‍ കരുത്ത് തെളിയിച്ചവരും നേര്‍ക്കുനേര്‍ വരുന്ന ഫൈനലിസിമ പോരാട്ടത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് 36 വര്‍ഷത്തെ ഇടവേളക്ക് ശേഷം അര്‍ജന്റീനക്കായി ലയണല്‍ മെസി ലോക കപ്പ് ഉയര്‍ത്തിയ ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയം. 2022-ല്‍ മെസിയും സംഘവും ചരിത്രം കുറിച്ച ദോഹയിലെ സ്റ്റേഡിയത്തില്‍ വീണ്ടുമൊരു പ്രധാന കിരീടത്തില്‍ നീലക്കുപ്പായക്കാര്‍ മുത്തമിടുമോ അതോ മെസിയുടെ പിന്‍ഗാമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാമിന്‍ യമാലും സംഘവും ഫൈനലിസിമ കടക്കുമോ എന്നതാണ് സോക്കര്‍ ലോകത്തെ കൗതുകം.

 

2026 മാര്‍ച്ച് 27 നാണ് ഫൈനലിസിമയില്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റീനയും യൂറോ ചാമ്പ്യന്‍മാരായ സ്‌പെയിനും തമ്മില്‍ ഏറ്റുമുട്ടുക. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും മെസിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാമിന്‍ യമാലും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മത്സരമെന്ന പ്രത്യേകതയും ഇത്തവണത്തെ ഫൈനലിസിമക്കുണ്ട്. 2022 ന് മുമ്പ് നടന്ന ഫൈനലിസിമയില്‍ അന്നത്തെ യൂറോപ്പ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയെ മെസി നയിച്ച അര്‍ജന്റീന ടീം തോല്‍പ്പിച്ചിരുന്നു.

Advertisements
Share news