മേലടി ഉപജില്ല ശാസ്ത്രോത്സവം ലോഗോ ക്ഷണിക്കുന്നു

കൊയിലാണ്ടി: മേലടി ഉപജില്ല ശാസ്ത്രോത്സവം ലോഗോ ക്ഷണിക്കുന്നു. ഒക്ടോബർ 17, 18 തിയ്യതികളിൽ എസ് വി എ ജി എച്ച് എസ് എസ് നടുവത്തൂർ, എൻ യു പി എസ് നമ്പ്രത്ത്കര എന്നീ വിദ്യാലയങ്ങളിൽ ആയി നടക്കുന്ന മേലടി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും ശാസ്ത്രോത്സവം ജനറൽ കമ്മിറ്റി ലോഗോ ക്ഷണിക്കുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്.

തിയ്യതി, സ്ഥലം, പരിപാടി നടക്കുന്ന വിദ്യാലയത്തിന്റെ പേര് എന്നീ രേഖപ്പെടുത്തലുകൾ ഉണ്ടാവണം. എഡിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ CD യും ഒപ്പം A4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ഒക്ടോബർ 10 ന് ഉച്ചക്ക് 2 മണിക്ക് മുൻപ് അയക്കുന്ന ആളുടെ പേരും വിലാസവും അടക്കം ഇ മെയിൽ ചെയ്യുക.
phone : 9446571257
