KOYILANDY DIARY.COM

The Perfect News Portal

എം.ഡി.എം.എ യും കഞ്ചാവും പിടിച്ചെടുത്ത കേസ്, പ്രതികൾ റിമാൻഡിൽ. കൊയിലാണ്ടി പോലീസ് തകർത്തത് വൻ മയക്ക് മരുന്ന് റാക്കറ്റിനെ

എം.ഡി.എം.എ യും കഞ്ചാവും പിടിച്ചെടുത്ത കേസ്, പ്രതികൾ റിമാൻഡിൽ. കൊയിലാണ്ടി പോലീസ് തകർത്തത് വൻ മയക്ക് മരുന്ന് റാക്കറ്റിനെ. കഴിഞ്ഞ ദിവസം കീഴരിയൂരിൽ വീടിനു സമീപം നിർത്തിയിട്ട കാറിൽ നിന്നും എം.ഡി.എം.എ.യും കഞ്ചാവും പിടിച്ചെടുത്ത കേസിലെ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കീഴയരിയൂർ പട്ടാം പുറത്ത് മീത്തൽ സനലിൽ നിന്നും 830 മില്ലിഗ്രാം എം.ഡി.എം.എ.യും നടുവത്തൂർ മീത്തലെ മാലാടി അഫ്സലിൽ നിന്നും ക 3. 4 ഗ്രാം കഞ്ചാവുമായിരുന്നു പിടികൂടിയത്.

സനൽ ഗൾഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പോകുന്നതിൻ്റെ ഭാഗമായി കൂട്ടുകാർക്കായി ഡീ ജെ പാർട്ടി നടത്താൻ തീരുമാനിച്ചിരുന്നതായും ഇതിനിടയിലാണ് പോലീസിൻ്റെ അപ്രതീക്ഷിത റെയ്ഡ് എന്നുമാണ് വിവരം. അഫ്സൽ മയക്കു മരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടിയതിലൂടെ കൊയിലാണ്ടി പോലീസ് തകർത്തത് വൻ മയക്ക് മരുന്ന് റാക്കറ്റ് സംഘത്തെയാണെന്നാണ് സൂചന.

കൊയിലാണ്ടി സി.ഐ എം.വി.ബിജു ചാർജെടുത്തിട്ട് രണ്ടാഴ്ച മാത്രമെ ആയിട്ടുള്ളു ഇതിനിടയിൽ രണ്ട് എം.ഡി.എം.എ.കേസുകളാണ് പിടികൂടിയത്. ഇദ്ദേഹത്തൊടൊപ്പം മിടുക്കൻമാരായ എസ്.ഐ അനീഷ് വടക്കയിൽ, എസ്.ഐ എം.പി. ശൈലേഷ് എന്നിവരുടെയും പോലീസ് സംഘത്തിൻ്റെയും പിന്തുണയുമാണ് എം.ഡി എം.എ പിടികൂടാൻ ഏറെ സഹായകരമായത്. എം.ഡി.എം.എ എത്തിയതെങ്ങനെയെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ലഹരിക്കെതിരെ കൂടുതൽ റെയ്ഡുകളുണ്ടാവുമെന്നും പോലീസ് പറയുന്നത് അറിയിച്ചു.

Advertisements
Share news