KOYILANDY DIARY.COM

The Perfect News Portal

‘പരിപാടി വൻ വിജയമാകട്ടെ.. എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ’; ആഗോള അയ്യപ്പ സംഗമത്തിന് ആശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ആഗോള അയ്യപ്പ സംഗമത്തിന് ആശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പരിപാടി വൻ വിജയമാകട്ടെയെന്നും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുവെന്നും അദ്ദേഹം ആശംസാ കുറിപ്പിലൂടെ അറിയിച്ചു. അതോടൊപ്പം ആഗോള അയ്യപ്പസംഗമത്തിന് തന്നെ ക്ഷണിച്ചതിൽ നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മുൻകാല തിരക്കുകൾ കാരണമാണ് പരിപാടിയിൽ പങ്കെടുക്കാനാകാതെ വന്നതെന്നും ഹിന്ദു മത & ധർമ്മ എൻഡോവ്‌മെന്റ് മന്ത്രി തിരു. പി.കെ. ശേഖർ ബാബുവിനെയും വിവരസാങ്കേതികവിദ്യ, ഡിജിറ്റൽ സേവനങ്ങൾ മന്ത്രി ഡോ. പളനിവേൽ ത്യാഗ രാജനെയും പരിപാടിയിൽ പങ്കെടുക്കാൻ അയച്ചിട്ടുണ്ട് എന്നും കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

അതേസമയം ആയിരക്കണക്കിന് വരുന്ന പ്രതിനിധി സാഗരത്തെ സാക്ഷിയാക്കി ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രധാനവേദിയായ തത്വമസിയിൽ മന്ത്രിമാരും വിവിധ മത, സാമുദായിക നേതാക്കളും അടക്കം സന്നിഹിതരായി. വിദേശ രാജ്യങ്ങളിൽ നിന്നടക്കം 3000 പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ഇവർക്കൊപ്പം മത, സാമുദായിക, സാംസ്‌കാരിക രംഗത്തുള്ള 500 പേരും പങ്കെടുക്കുന്നുണ്ട്.

Share news