തലസ്ഥാനത്ത് വൻ ലഹരിവേട്ട; രണ്ട് ഡോക്ടർമാരടക്കം 7 പേർ പിടിയിൽ
.
തലസ്ഥാനത്ത് വൻ ലഹരിവേട്ട. രണ്ട് ഡോക്ടർമാരടക്കം 7 പേരെ പിടികൂടി. MDMA-യും ഹൈബ്രിഡ് കഞ്ചാവും ആണ് ഇവരിൽ നിന്നും പിടികൂടിയത്. കണിയാപുരത്ത് പോലീസ് നടത്തിയ വൻ ലഹരിവേട്ടയിൽ ആണ് മാരക ലഹരിമരുന്നായ MDMA-യും ഹൈബ്രിഡ് കഞ്ചാവും ആയിട്ട് രണ്ട് ഡോക്ടർമാരടക്കം 7 പേർ പിടിയിലായത്.

നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), കിഴക്കേക്കോട്ട അട്ടക്കുളങ്ങര സ്വദേശിയായ ഡോക്ടർ വിഗ്നേഷ് ദത്തൻ (34), പാലോട് സ്വദേശിനി അൻസിയ (37), കൊട്ടാരക്കര സ്വദേശിനിയായ ബി.ഡി.എസ് (BDS) വിദ്യാർഥിനി ഹലീന (27), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരെയാണ് പിടികൂടിയത്.

ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് (DANSAF) സംഘം സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് സംഘം വലയിലായത്. ഈ ലഹരിവേട്ട മേഖലയിലെ ലഹരി വിതരണ ശൃംഖലയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്നാണ് പോലീസ് കരുതുന്നത്.




