ആലുവയിൽ വൻ ലഹരി വേട്ട; 50 ലക്ഷം രൂപയുടെ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

ആലുവയിൽ വൻ ലഹരി വേട്ട. 50 ലക്ഷം രൂപ വിലമതിക്കുന്ന 158 ഗ്രാം ഹെറോയിൻ പിടികൂടി. എക്സൈസ് ആണ് മയക്കുമരുന്ന് പിടികൂടിയത്. അസം സ്വദേശി മഗ്ബുൾ ഹുസൈൻ സഹിറുൾ ഇസ്ലാമിനെ പിടികൂടി. ആലുവ കെ എസ് ആർ ടി സി ബസ്റ്റാൻഡ് പരിസരത്ത് നിന്നാണ് മയക്കുമരുന്നുമായി ഇയാളെ പിടികൂടിയത്.

അതിനിടെ, തിരുവനന്തപുരത്ത് എംഡിഎംഎയുമായി വിദേശ പൗരൻ പിടിയിൽ. നൈജീരിയൻ സ്വദേശിയാണ് പിടിയിലായത്. കേരളത്തിലേക്കുള്ള രാസലഹരി കടത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായത്. വഞ്ചിയൂർ പൊലീസ് ബാംഗ്ലൂരിലെത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നും പൊലീസ് പറഞ്ഞു.

