KOYILANDY DIARY.COM

The Perfect News Portal

സോളാർ ട്രൈ സൈക്കിളിൽ പച്ചക്കറി വിപണനം ആരംഭിച്ചു

കൊയിലാണ്ടി: സോളാർ ട്രൈ സൈക്കിളിൽ പച്ചക്കറി വിപണനം ആരംഭിച്ചു. സംസ്ഥാന സർക്കാറിൻ്റെ മൂന്നാം നൂറ് കർമ്മ ദിന പരിപാടിയിലുൾപ്പെടുത്തി “കാർഷിക വിപണി മുന്നോട്ട് ” പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സോളാർ ട്രൈ സൈക്കിളിൽ പച്ചക്കറി വിപണനം ആരംഭിച്ചു. ഊരള്ളൂർ അഗ്രോ സർവ്വീസ്‌ സെൻ്ററിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വിപണനം കൊയിലാണ്ടി ടൗൺ ഹാൾ പരിസരത്ത് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ്‌ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ.എ.ഇന്ദിര അധ്യക്ഷത വഹിച്ചു.   
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ  കെ. അഭിനീഷ്, അരിക്കുളം അഗ്രികൾച്ചർ &  അദർ വർക്കേഴ്സ് വെൽഫെയർ കോ ഓപ്പ് സൊസൈറ്റി  പ്രസിഡണ്ട് ജെ. എൻ പ്രേംഭാസിൻ, കൃഷി ഓഫീസർ പി. വിദ്യ, കൃഷി അസിസ്റ്റൻ്റുമാരായ ബി.കെ. രജീഷ് കുമാർ, പി. മധുസൂദനൻ, അഗ്രോ സർവ്വീസ് സെൻ്റർ ഫെസിലേറ്റർ ഇ.ബാലൻ, സെക്രട്ടറി കെ. എം. പ്രമീഷ്, ബാങ്ക് സെക്രട്ടറി എം. സുനിൽ എന്നിവർ സംസാരിച്ചു.
Share news