മർകസ് മാലിക് ദീനാർ ആർട്സ് ഫെസ്റ്റ് സിങ് സഫെയ്ർ 23 പ്രഖ്യാപിച്ചു
കൊയിലാണ്ടി: പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡൻസ് യൂണിയൻ അന്നബഅ് സംഘടിപ്പിക്കുന്ന സിങ് സഫെയ്ർ ആർട്സ് ഫെസ്റ്റ് 23 പ്രഖ്യാപിച്ചു. യുനെസ്കോയുടെ സാഹിത്യ നഗരം പദവി നേടിയ കോഴിക്കോട് നഗരമാണ് സിങ് സഫെയ്റിൻ്റെ തീം. Creativity takes courage (സ്ഥൈര്യമാണ് സർഗ്ഗാത്മകത) എന്ന പ്രമേയത്തിൽ ഡിസംബർ 20, 21, 22 തിയ്യതികളിൽ നടക്കുന്ന ആർട്സ് ഫെസ്റ്റിൽ 150 ഓളം മത്സര ഇനങ്ങളിൽ മൂന്ന് സോണുകളിലായി 200ഓളം വിദ്യാർത്ഥികൾ മാറ്റുരക്കും.