KOYILANDY DIARY.COM

The Perfect News Portal

പാളയത്ത് പാലിക ബസാർ മാതൃകയിൽ മാർക്കറ്റ്. എം.കെ രാഘവൻ

കോഴിക്കോട്. സേവ് പാളയം എന്ന മുദ്രാവാക്യമുയർത്തി യുഡിഎഫ് പാളയം പച്ചക്കറി മാർക്കറ്റ് സംരക്ഷിക്കുന്നതിനായി നടത്തിയ പ്രതിഷേധ സംഗമം എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. ഡൽഹി പാലിക ബസാർ മാതൃകയിൽ അണ്ടർ ഗ്രൗണ്ട് മാർക്കറ്റ് സ്ഥാപിച്ച് മുഴുവൻ കച്ചവടക്കാരെയും സംരക്ഷിക്കുമെന്നും പാളയത്തുനിന്നും ഒരു കച്ചവടക്കാരനെയും പുറത്താക്കാൻ അനുവദിക്കുകയില്ലെന്നും എം.പി പറഞ്ഞു.
.
.
പ്രതിഷേധ സംഗമത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എൻ പി സനിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ  ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, ഡിസിസി സെക്രട്ടറി ദിനേശ് പെരുമണ്ണ, സിഎം പി സംസ്ഥാന ജോയിൻ സെക്രട്ടറി സി എൻ വിജയകൃഷ്ണൻ, ആർ എസ് പി ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് റഫീഖ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാൻ, മുൻ കൗൺസിലർമാരായ എസ് വി സയ്യിദ് മുഹമ്മദ് ഷമീൽ തങ്ങൾ, സക്കറിയ പി,  ഹുസൈൻ, യൂത്ത് കോൺഗ്രസ് നേതാവ് പി പി റമീസ് തുടങ്ങിയവർ സംസാരിച്ചു. എസ് ടി യു ജില്ലാ സെക്രട്ടറി എ ടി അബ്ദു സ്വാഗതവും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വിജയരാജ് ബാബു കാളൂർ നന്ദിയും പറഞ്ഞു.
 
Share news