KOYILANDY DIARY

The Perfect News Portal

മണിപ്പൂർ കലാപം അക്രമികളെ തുറങ്കിലടക്കണം: ഐ എസ് എം

കൊയിലാണ്ടി: മണിപ്പൂരിൽ നടക്കുന്ന കലാപം അവസാനിപ്പിക്കാനും ദുരിതബാധിതർക്ക് സഹായവും സമാധാനവും എത്തിക്കാൻ കേന്ദ്ര ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും ഐഎസ്എം കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഐ എസ് എം ജില്ലാ പ്രതിനിധി സംഗമം കെ എൻ എം ജില്ലാ സെക്രട്ടറി എൻ കെ എം സകരിയ്യ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ്‌ സലാം കല്ലേരി അധ്യക്ഷത വഹിച്ചു.
സഹകരണത്തിലും സൗഹാർദ്ദത്തിലും ജീവിച്ചിരുന്ന മണിപ്പൂർ ജനതയെ അക്രമത്തിലേക്കും കലാപത്തിലേക്കും തള്ളിവിട്ടവർക്കെതിരെ മാതൃകാപരമായി വിചാരണ നടത്താനും ഭരണകൂടം തയ്യാറാകണം. മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ മൗനം പ്രതിഷേധാർഹമാണ്.
Advertisements
രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം. രാജ്യ വികസനം പൗരന്മാരുടെ പുഞ്ചിരികളാണ്. കുട്ടികളുടെയും സ്ത്രീകളുടെയും കൂട്ടക്കരച്ചിലുകൾ രാജ്യത്തിന് അപമാനമാണ്.
സംസ്ഥാന ട്രഷറർ കെ എം എ അസീസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ബരീർ അസ്‌ലം, നൗഷാദ് കരുവണ്ണൂർ, ഡോ. അലി അക്ബർ ഇരിവേറ്റി, ഷമീർ വാകയാട്, അൻവർ പൈക്കളങ്ങാടി, അലി അസ്ഹർ, ഷംസീർ കൈതേരി, സഫ്‌വാൻ വടകര, റാഷിദ്‌ കൊയിലാണ്ടി, ആബിദ് മേപ്പയൂർ, സഹീർ ബാലുശ്ശേരി, ഷാനവാസ്‌ പൂനൂർ, ആദിൽ പയ്യോളി, സുബൈർ കൊയിലാണ്ടി, സുബൈർ ഗദ്ദാഫി എന്നിവർ സംസാരിച്ചു.