KOYILANDY DIARY

The Perfect News Portal

മണിപ്പൂർ കലാപം: ജനതാദൾ (എസ്) വായ മൂടികെട്ടി കൈകൾ ബന്ധിച്ച്  പ്രതിഷേധിച്ചു

മണിപ്പൂർ കലാപം: ജനതാദൾ (എസ്) വായ മൂടികെട്ടി കൈകൾ ബന്ധിച്ച്  പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. ലോകരാഷ്ട്രങ്ങളുടെ മുമ്പിൽ ഇന്ത്യ നാണംകെട്ടു നിൽക്കുമ്പോഴും മാസങ്ങളോളം പിന്നിട്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ അവസ്ഥ ജനാധിപത്യത്തിന് പേരുകേട്ട ഭാരതത്തിന് കളങ്കം ചാർത്തിയെന്നും ജനതാദൾ എസ് ദേശീയ വൈസ് പ്രസിഡണ്ടും മുൻ മന്ത്രിയുമായ സി കെ നാണു പ്രസ്താവിച്ചു.
ജനതാദൾ (എസ് ) കോഴിക്കോട് ജില്ലാ കമ്മിറ്റി മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയും പെട്ടെന്ന് അടിയന്തര നടപടികൾ കൈകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ബീച്ച് ഗാന്ധി പ്രതിമക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ ജില്ലാ പ്രസിഡൻറ് കെ.കെ.അബ്ദുള്ള ആധ്യക്ഷത വഹിച്ചു.
Advertisements
കോഴിക്കോട് ബീച്ചിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് കെ വി സെബാസ്റ്റ്യൻ, കെ പ്രകാശൻ, ബീരാൻകുട്ടി, അലി മാനിപുരം, സുധീർ സി കെ, വിജയൻ ചോലക്കര, എസ് വി ഹരിദേവ്, കെ കെ അഷ്റഫ്, കരുണാകരൻ, ഒ കെ രാജൻ, ടി എ അസീസ്, ജോയിസ് ബെന്നി, അബ്ദുൾ മജീദ്, മുസമ്മിൽ എന്നിവർ നേതൃത്വം നൽകി. കെ എൻ അനിൽകുമാർ, പി.കെ. കബീർ സലാല, അസീസ് മണലൊടി, റഷീദ് മുയിപ്പോത്ത്, രബീഷ് പയ്യോളി, കെ എ ലൈല, അഹമ്മദ് മാസ്റ്റർ,ടി എൻ കെ ശശീന്ദ്രൻ മാസ്റ്റർ, കെ.പി. അബൂബക്കർ, ബെന്നി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ആസാദ് പി.ടി സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു.