KOYILANDY DIARY.COM

The Perfect News Portal

മൂടാടിയിൽ മഞ്ഞൾ വനം പദ്ധതി വൻ വിജയത്തിലേക്ക്

മൂടാടി ഗ്രാമപഞ്ചായത്ത് കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രവുമായി സഹകരിച്ച് നടപ്പാക്കിയ മഞ്ഞൾ വനം പദ്ധതിയുടെ വിളവെടുപ്പ് ആരംഭിച്ചു. പ്രതീക്ഷയിൽ കവിഞ്ഞ വിളവാണ് കിട്ടിയതെന്ന് വനിതാ ഗ്രൂപ്പ് അംഗങ്ങൾ പറഞ്ഞു. കുർക്കുമിൻ ഘടകം കൂടുതലുള്ള പ്രഗതി വിത്താണ് ഉപയോഗിച്ചത്. 500 കിലോ വിത്ത് സൗജന്യമായാണ് ഗവേഷണ കേന്ദ്രം നൽകിയത്.
.
.
മഞ്ഞളിൻ്റ ശാസ്ത്രിയ പരിചരണ രീതികളെപ്പറ്റി ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധർ കർഷകർക്ക് പരിശീലനവും നൽകിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ നിലമൊരുക്കലും ചെയ്തു. അംഗീകൃത ലൈസൻസോടെ മഞ്ഞൾ പൊടി വിപണനം നടത്താനാണ് പഞ്ചായത്ത് ഉദേശിക്കുന്നത്. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ വിളവെടുപ്പ് ഉത്ഘാടനം നടത്തി. വാർഡ് മെമ്പർ എം.പി. അഖില അധ്യക്ഷത വഹിച്ചു.
.
.
വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, വാർഡ് മെമ്പർ കെ.പി. ലത. സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീലത, അസി. സെക്രട്ടറി ടി.ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. സുനിത എം.പി. സ്വാഗതവും പുഷ്പ നന്ദിയും പറഞ്ഞു.
Share news