അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന ജനവിധി; മന്ത്രി എം ബി രാജേഷ്

പാലക്കാട്: അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന ജനവിധിയാണുണ്ടായതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തൃശൂരിലെ വിജയം അപ്രതീക്ഷിതമാണ്. ദേശീയതലത്തിൽ ബിജെപിക്ക് തിരിച്ചടിയുണ്ടായപ്പോൾ തൃശൂരിൽ വിജയിച്ചത് അസാധാരണവും വിചിത്രവുമാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ആവർത്തനമാണിത്.

ജനവിധിയെ അങ്ങേയറ്റം ആദരവോടെയും വിനയത്തോടെയും മാനിക്കുന്നു. അടിയന്തരാവസ്ഥയ്‌ക്കുശേഷമുള്ള തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ വലിയ മാറ്റമുണ്ടായപ്പോൾ ഇരുപതിടത്തും എൽഡിഎഫ് പരാജയപ്പെട്ടു. തോൽവിയുടെ കാരണം കണ്ടെത്തി പരിഹരിക്കാൻ മാർഗങ്ങൾ തേടും. ജനാധിപത്യത്തിൽ പരമാധികാരികൾ ജനങ്ങളാണ്, അത് സ്വീകരിക്കുന്നു–- എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

