KOYILANDY DIARY.COM

The Perfect News Portal

മൈലാഞ്ചിയിടല്‍ മത്സരവുമായി മണമല്‍ വികാസ്

മൈലാഞ്ചിയിടല്‍ മത്സരവുമായി മണമല്‍ വികാസ്. കൊയിലാണ്ടി: ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 41-ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മണമല്‍ വികാസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിക്കുന്നു. ബലിപെരുന്നാള്‍ ദിനത്തത്തോടനുബന്ധിച്ച് ജൂണ്‍ 25 ഞായറാഴ്ചയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എം എല്‍ എ കാനത്തില്‍ ജമീല മുഖ്യാതിഥിയായി പങ്കെടുക്കും.
200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 5000 രൂപ, രണ്ടാം സമ്മാനത്തിന് 3000 രൂപ, മൂന്നാം സമ്മാനത്തിന് 2000 രൂപ എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9947222104, 9539089054 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. മത്സരശേഷം പ്രമുഖ ഗായകര്‍ അണിനിരക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
Share news