കീഴരിയൂർ തങ്കമല ക്വോറിയുടെ ലൈസൻസ് റദ്ദാക്കാൻ ഭരണസമിതി തീരുമാനം

കൊയിലാണ്ടി: കീഴരിയൂർ തങ്കമല ക്വോറിയുടെ ലൈസൻസ് റദ്ദാക്കാനും നിയമനടപടി സ്വീകരിക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇന്ന് അടിയന്തരമായി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. നിർമ്മല ടീച്ചർ പറഞ്ഞു.

മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ക്വോറിക്കെതിരെ സിപിഐ(എം) റിലേ നിരാഹാരമാരംഭിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം വിളിച്ചു ചേർത്ത് ക്വോറിയുടെ ലൈസൻസ് റദ്ദ് ചെയ്തുന്നതിന് തീരുമാനമെടുത്തത്. ക്വോറി ഉടമകൾ നേടിയെടുത്ത പരിസ്ഥിതി വകുപ്പിൻ്റെ അനുമതി റദ്ദ് ചെയ്യാനാവശ്യമായ നിയമ പോരാട്ടത്തിന് അടിയന്തരമായി ഇടപെടാനും, പഞ്ചായത്ത് സ്വീകരിച്ച നടപടികൾ ജില്ലാ കലക്ടറെ അറിയിക്കാനും തീരുമാനിച്ചു.

